Monday, February 20, 2017

ജെസ്സി - കുരീപ്പുഴ

ജെസ്സി നിനക്കെന്ത് തോന്നി...

പെത്തഡിന്‍ തുന്നിയ മാന്ത്രിക പട്ടില്‍ നാംസ്വപ്ന ശൈലങ്ങളില്‍ ചെന്നു ചുംബിയ്ക്കവേഉത്തുംഗകതകളില്‍ പാ‍ര്‍വ്വതി ശങ്കരതൃഷ്ണകള്‍ നേടി കിതച്ചാഴ്ന്നിറങ്ങവേതൃപ്തി തീത്ഥങ്ങളില്‍ പാപനാശത്തിന്റെവക്കോളമെത്തി തിരിച്ചു നീന്തീടവേലോത്തിന്റെ പെണ്മക്കള്‍അച്ചനെ പ്രാപിച്ച വാര്‍ത്തയില്‍കൌമാര ഭാരം നടുങ്ങവേകുമ്പസാരക്കൂട്ടില്‍ നഗ്നയായ് നില്‍ക്കവേസംഭ്രമപ്പൂവില്‍ ചുവപ്പ് ചാലിയ്ക്കവേ

ജെസ്സി നിനക്കെന്തു തോന്നി

കാറ്റിന്റെ കാണാ പിയാ‍നോ വിടര്‍ത്തുന്നതോറ്റങ്ങള്‍ കേട്ടിന്നു തോറ്റുപായ് പാട്ടുകള്‍സായന്തനത്തില്‍ പ്രസന്നതിയ്ക്കിപ്പുറംവാടി വീഴുന്നു വിളഞ്ഞ സുഗന്ധികള്‍പൊണ്‍ചേരയെപ്പോല്‍ നിറം ചുമന്നെത്തുന്നവെണ്‍നുര പാഞ്ഞു കേറുന്നു തീരങ്ങളില്‍

മൂളാത്തതെന്തു നീ ജെസ്സീമൂളാത്തതെന്തു നീ ജെസ്സീ

മനസ്സിന്റെ കോണില്‍കിളീചാര്‍ത്തുറക്കം തുടങ്ങിയോവാക്കുകള്‍ മൌനക്കുടക്കയില്‍പൂട്ടിവെച്ചോര്‍ത്തിരിയ്ക്കാന്‍ 
മുള്‍ക്കിരീടം ധരിയ്ക്കുവാന്‍നീള്‍വിരല്‍ താളം മറക്കുവാന്‍ചുണ്ടത്തു മൂകാക്ഷരങ്ങള്‍ 
മുറുക്കെ കുരുക്കുവാന്‍

ജെസ്സീ നിനക്കെന്തു തോന്നി

ആറ്റു തീരത്തൊരു സംഘഗാനത്തിന്റെതോര്‍ച്ചയില്ലാത്ത പ്രവാഹോത്സവങ്ങളില്‍നോക്കി കുലുങ്ങാതെ നിര്‍വൃതി കൊള്ളുന്നനോക്കിക്കുത്തിപ്പാറ നോക്കി നാം നില്‍ക്കവേനിദ്രാടനത്തിന്റെ സങ്കീര്‍ണ്ണ സായൂജ്യഗര്‍ഭം ധരിച്ചെന്റെ കാതില്‍ പറഞ്ഞു നീകൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കില്‍കൂട്ടുകാരാ നമ്മള്‍ കല്ലായിരുന്നെങ്കി-ലോര്‍ക്കുകില്‍ പാട്ടിനു കൂട്ടായിരുന്നു നാംകല്ലാകുവാനും കഴിഞ്ഞില്ല നെല്ലോല-
തമ്മില്‍ പറഞ്ഞു ചിരിയ്ക്കുന്ന കണ്ടുവോഅക്കങ്ങള്‍ അസ്വസ്ഥമാക്കുന്ന ജീവിത 
തര്‍ക്കങ്ങളില്‍ പിന്നെ നീ കുഴങ്ങീടവേജന്മം തുലഞ്ഞു തുലഞ്ഞു പോകേപുണ്യ കര്‍മ്മകാണ്ഢങ്ങളില്‍ കാട്ടു തീ ചിറ്റവേകണ്ടവര്‍ക്കൊപ്പം കടിഞ്ഞാണിളക്കി നീചെണ്ടകൊട്ടനായി ഉറഞ്ഞിറങ്ങീടവേമാംസദാഹത്തിന്‍ മഹോന്നതാ വേദിയില്‍മാലാഖയെത്തുന്ന ഗൂഢസ്ഥലങ്ങളില്‍നഷ്ടപ്പെടുത്തി തിരുച്ചുവന്നതെന്തിനോകഷ്ടകാലത്തിന്‍ കണക്കുകള്‍ നോക്കവേഎങ്ങും മുഖം മൂടി നിന്നെ നോക്കിചിരിച്ചന്ന്യയെന്നോതി പടിയടച്ചീടവേജെസ്സീ നിനക്കെന്ത് തോന്നി

നിന്റെ ആകാശങ്ങളില്‍ ശ്രാന്ത നീലിമതെന്നി മാറുന്നുവോ ചെഞ്ചോര വാര്‍ന്നുവോകണ്ണീരുറഞ്ഞ കവിളിലെ ഉപ്പു ഞാനെന്‍ചുണ്ടുകൊണ്ട് നുണഞ്ഞുമാറ്റാന്‍ വന്നതിന്നാണ്സ്നേഹം പുതപ്പിയ്ക്കുവാന്‍ വന്നതിന്നാണ്പിന്നെ അബോധ സമുദ്രത്തിലെന്തോണിയില്‍നമ്മളൊന്നായി അഗാധതയ്ക്കന്ത്യം കുറിയ്ക്കുവാന്‍തുഴഞ്ഞു നീ നീങ്ങിടവേ കണ്ടോ പരസ്പരം ജെസ്സീകണ്ടോ പരസ്പരം ജെസ്സീ - ജഡങ്ങളാല്‍മിണ്ടാട്ടമില്ലാതെ വീണ മോഹങ്ങളെഅസ്ഥികൂടങ്ങളെ മഞ്ജയില്ലാത്തൊരാ ദുഃഖകീടങ്ങളെതെറ്റിന്‍ തരങ്ങളെതാളവട്ടങ്ങള്‍ ചിലമ്പവേഒക്ടോബര്‍ നാലു നേത്രങ്ങളില്‍ നിന്നു പെയ്തീടവേഞെഞ്ചോടു നെഞ്ചു കുടുങ്ങി അവസാനംമുന്തിരി പാത്രം കുടിച്ചുടച്ചീടവേവ്യഗ്രഥവെച്ച വിഷം തിന്നീടവേ...

എന്റെ ജെസ്സി നിനക്കെന്തു തോന്നിജെസ്സി നിനക്കെന്തു തോന്നി

No comments:

Post a Comment

Home

Poco Artisti - The Creative Motion Graphic Artist and Website Designer. I'm  Deepu L Raj,  working in Graphic-Web Designing, Animati...